ശരിയായ ഉത്തരം

താഴെത്തന്നിട്ടുള്ള ചോദ്യത്തിന് ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക.

1. നിങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു; കാരണം?

(a) ലോകത്തെയും അതിലുള്ള എല്ലാറ്റിനെയും സ്നേഹിക്കുന്നതിനാല്‍
(b) എന്നെത്തന്നെ സ്നേഹിക്കുന്നതിനാല്‍
(c) ഏറെ സ്നേഹിക്കുന്ന ഉറ്റവരെ പിരിഞ്ഞു പോകാന്‍ സാധിക്കാത്തതിനാല്‍ (ബന്ധങ്ങളുടെ കെട്ടുപാടുകള്‍ കാരണം)
(d) പ്രശസ്തമായ ഒരു നിലയില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നതിനാല്‍
(e) ചെയ്യുന്ന തൊഴില്‍ വളരെ ഇഷ്ടപ്പെടുന്നതിനാല്‍, അതില്‍ മുന്നേറുവാന്‍ ആഗ്രഹിക്കുന്നതിനാല്‍
(f) ഈ ലോകത്തെ അല്പമെങ്കിലും മെച്ചപ്പെടുത്തിക്കളയാം എന്ന (ദുരാ)ഗ്രഹത്താല്‍
(g) എന്തെങ്കിലും ഒരു ഉദ്ദേശ്യമില്ലാതെ താന്‍ ഭൂമിയില്‍ ജനിക്കുമോ എന്ന ചോദ്യത്താല്‍ പ്രേരിതയായി, അതെന്താണെന്ന് അന്വേഷിക്കുന്നതിനാല്‍
(h) ഈ ലോകത്ത് ജീവിച്ചിരിക്കുന്നവരെല്ലാം അതിനര്‍ഹരാണോ? പിന്നെ തനിക്കെന്താണെന്ന -എത്രയും നിരുത്തരവാദപരമായ-ചിന്തയാല്‍
(i) മരിക്കാന്‍ ധൈര്യം പോരാത്തതിനാല്‍
(j) അറിയില്ല

Advertisements
Posted in just like that, mE | Leave a comment

ഒരു പേരില്‍…

ഒരു പേരില്‍ എന്താണിരിക്കുന്നതെന്ന് ചോദ്യം. ഒന്നും ഇരിക്കണമെന്നില്ല എന്ന് (അല്ലേ?) ഉത്തരം. ‘പനിനീര്‍ പൂവിനെ അതല്ല മറ്റെന്തു വിളിച്ചാലും അത് തന്റെ സൌരഭ്യം എന്ന തനിമ നിലനിര്‍ത്തുന്നുണ്ടല്ലോ’ എന്ന  ഷേക്സ്പിയര്‍ വചനം പ്രചോദനമാവുന്നതിനു മുന്‍പ് തന്നെ പേരില്‍ ഇരിക്കുന്നതെന്താണെന്ന് ആലോചിച്ച് വെറുതെ സമയം മെനക്കെടുത്തിയിട്ടുണ്ട്.
ദീപ്തി ഇല്ലാത്ത ‘ദീപ്തി‘യും ദിവ്യ അല്ലാത്ത ‘ദിവ്യ‘യും ചടപടേന്ന് ആദ്യം ഓര്‍മ്മയില്‍ വരും. പക്ഷേ അയല്‍‌വക്കത്തെ ഇച്ചിരെ കുശുമ്പ് കാണിക്കുന്ന തങ്കമണിച്ചേച്ചിയെ കളിയാക്കാന്‍ വീട്ടിലെ പൂച്ചയ്ക്ക് അവരുടെ പേര് ഇട്ടിട്ട് ആ ചേച്ചി വീടിനടുത്ത് വരുമ്പോളൊക്കെ ‘തങ്കമണീ, മ്യാവൂ..’ ന്ന് നീട്ടി വിളിക്കുന്ന ‘പ്രസന്ന’യ്ക്ക് പേരിലെ പ്രസന്നത ചേര്‍ച്ചയോ ചേര്‍ച്ചയില്ലായ്മയോ? 🙂 (അത് പോലെ തന്നെയാണ് പ്രസന്നത അധികമൊന്നും ഇല്ലാത്ത പ്രസന്നന്‍ അമ്മാവനും). ഒരു പശുവിനെ അഴിച്ചു കെട്ടുക പോലും ചെയ്തിട്ടില്ലാത്ത ‘ഗോപാലന്‍’ വല്യച്ചന്‍, താമരപ്പൂവില്‍ ഇരിക്കുന്നവന്‍ എന്ന് അര്‍ഥമുള്ള ‘കമലാസനന്‍‘ വല്യച്ചന്‍ (ഒക്കെ ദേവന്മാരുടെ പേരിന്റെ പര്യായങ്ങള്‍ ആണെന്നാണ്, എന്നാലും..) ഇവരുടെയും പേരുകള്‍ ആളുകളുമായി ചേര്‍ച്ചയില്ല. കൂട്ടത്തില്‍ പ്രകാശന്‍ എന്ന് പേരുള്ള മൂത്ത കസിന്‍ ആണ് ഏകദേശം പേരിന്റെ അടുത്തെങ്കിലും നില്‍ക്കുന്ന ആള്‍. ആള്‍ കറുത്തിട്ടാണേലും ചിരിക്കുമ്പോ മുഖമാകെ പ്രകാശം തെളിയും. വെറുതെ കളിയാക്കാന്‍ പറയുന്നതല്ല; ആള്‍ സംഭാഷണത്തില്‍ സരസനും സദാ പ്രസന്നനും ആയതിനാല്‍ പേര് അന്വര്‍ഥമായി എന്നു മാത്രം.

നല്‍കപ്പെടുന്ന പേരിന് (Given names) അതിന്റെ ഉടമയുടെ സ്വഭാവമുമായി പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ലാത്ത സ്ഥിതിക്ക്, തിരിച്ചറിവാകുന്ന പ്രായത്തില്‍ (പതിനെട്ട് വയസ്സാവുമ്പോ വോട്ടവകാശം കിട്ടുന്നതു പോലെ) സ്വയം ഇഷ്ടമുള്ള പേരു സ്വീകരിക്കാന്‍ (അതിനും ഉടമകളുടെ സ്വഭാവമുമായി ബന്ധമുണ്ടാവും/ഉണ്ടാവണമെന്നല്ല,എന്നാലും) എളുപ്പമായിരുന്നെങ്കില്‍ രസമായിരുന്നേനെ. മെയില്‍, ബ്ലോഗ്, ബസ്സ്.. ഇതിലൊക്കെ അവനവനിഷ്ടമുള്ള പേര് സ്വീകരിക്കാന്‍ എന്തെങ്കിലും തടസ്സമില്ല എന്നത് നല്ല കാര്യം തന്നെ. പക്ഷേ അവിടെയും ഓരോരുത്തര്‍ അപരനാമത്തെ മൊത്തം ‘കള്ളപ്പേര്’ എന്നൊരു വിഭാഗത്തില്‍പ്പെടുത്തുകയാണല്ലോ സാധാരണം (ഒറ്റ നോട്ടത്തില്‍ ആളിന്റെ പേരല്ല, അപരനാമമെന്ന് തിരിച്ചറിയുന്ന പേരുകളല്ല ഉദ്ദേശിച്ചത്). ഏത് പേരിലായാലും ഒരാള്‍ പറയുന്ന അഭിപ്രായം അയാളുടെ ഉള്ളില്‍ നിന്ന് വരുന്ന ചിന്തയാണെന്നിരിക്കെ  അതിന് ചില നേരത്ത് ലഭിക്കുന്ന അപ്രതീക്ഷിതമായ പ്രതികരണങ്ങള്‍ അത് മറ്റൊരു പേരിലാണെന്നതു മൂലം ആളിനെ തെല്ലും ബാധിക്കാതിരിക്കുമോ? നല്ല പ്രതികരണങ്ങള്‍ സന്തോഷിപ്പിക്കാതിരിക്കുമോ? വെബ് ലോകത്തെ പല ചൂടന്‍ ചര്‍ച്ചകളിലും അനോണിമസ് ആയോ പ്സ്യൂഡോണിമസ് ആയോ അഭിപ്രായം പ്രകടിപ്പിക്കുന്നവരെ, തെറി വിളിക്കാന്‍ മാത്രമാണ് അവര്‍ വരുന്നതെന്നമട്ടില്‍ ‘യഥാര്‍ഥ പേരുകാര്‍’ ജനറലൈസ് ചെയ്യുന്നതു കാണുമ്പോള്‍ പലപ്പോഴും തോന്നുന്ന ഒരു സംശയമാണ്. പേര് ഏതായാലും ഒരാളുടെ ഉള്ളില്‍ നിന്നു വരുന്ന ചിന്ത, അത് മഹത്തരമോ അല്ല ചീഞ്ഞു നാറിയതോ ആയാലും- മാറ്റമില്ലാത്തതു തന്നെ. അതുകൊണ്ടു തന്നെ ചീഞ്ഞു നാറ്റം എന്നത്, അതുള്ള സ്ഥിതിക്ക് ഏതെങ്കിലുമൊരു പേരില്‍ പ്രകടമാവുന്നതില്‍ എന്താണ് കുഴപ്പം? അനോണിമിറ്റി ultimate democracy ക്ക് ഉദാഹരണമാണ് എന്നോ മറ്റോ ഈയിടെ എവിടെയോ വായിച്ചു. പൂര്‍ണ മനസ്സോടെ അത് പിന്‍താങ്ങുന്നു.

സല്‍മാന്‍ റുഷ്‌ദിയെ ആ പേര് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയ ഫേസ് ബുക്കിനെതിരെ നടത്തിയ ആള്‍ നടത്തിയ തര്‍ക്കത്തെപ്പറ്റിയുള്ള വാര്‍ത്ത വായിച്ചപ്പോ ഈ പേര് എന്ന സംഭവത്തെപ്പറ്റി, ചേര്‍ച്ചയില്ലായ്മകളെപ്പറ്റി ഓര്‍മ്മ വന്നു. പേരിന്റെ അര്‍ഥവും അപരനാമവും മറ്റുമായി അതിന് വല്യ ബന്ധമൊന്നുമില്ല. അല്ലെങ്കിലും ഒന്ന് കേള്‍ക്കുമ്പോള്‍ -എപ്പോഴാണതിലെ എഴുത്തുകള്‍ മാഞ്ഞു പോവുക എന്ന് പേടിപ്പിച്ച് ഇരിക്കുന്ന- ഓര്‍മ്മപ്പുസ്തകത്തിലെ ഏത് പേജിലാണ് ബള്‍ബ് കത്തുക എന്ന് ഒരു നിശ്ചയവും ഇല്ലല്ലൊ. അതിനാല്‍…………..

http://timesofindia.indiatimes.com/tech/social-media/Whats-in-a-name-A-lot-Salman-Rushdie-tells-Facebook/articleshow/10735054.cms

Posted in just like that | Leave a comment

cow-shit

Wondering why they always say ‘bull‘-shit. Don’t cows too shit? Or, having a shit life, do they keep quiet all the time?

:thinking smiley: :confused smiley: etc

Posted in :P | Leave a comment

സ്വപ്നം

ഒരു തവണ കൂടി 16 വയസ്സിലെത്താന്‍ ചാന്‍സ് കിട്ടിയിരുന്നെങ്കില്‍ ജീവിതത്തെ വേറൊരു തരത്തില്‍ കൊണ്ട് പോവാമായിരുന്നു. 11th ക്ലാസില്‍  കണക്കു പഠിച്ച് , തുടര്‍ന്ന്  നാലഞ്ചു കൊല്ലം കൊണ്ടു തീരുന്ന പഠിത്തം ആവണം. പിന്നീട് പല രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ ഓപ്ഷന്‍ ഉള്ള ജോലി. പിന്നെയുള്ള ഓരോ കൊല്ലവും ഓരോ രാജ്യം എന്ന കണക്കില്‍ 5-6 കൊല്ലങ്ങള്‍ കാണാന്‍ ആഗ്രഹമുള്ള സ്ഥലങ്ങളില്‍ എല്ലാം ഓരോ കൊല്ലം വീതം താമസിച്ചു ജോലി ചെയ്യുക.  മടുക്കുന്നത് വരെ അലഞ്ഞു തിരിയുക.  ആഹാ! എന്ത് മനോഹരമായ സ്വപ്നം.

ഒരു തവണ മരിച്ചു കഴിഞ്ഞിട്ട് നീ ഒന്നുടെ ജനിച്ചോ എന്ന് ജനനവും മരണവും വിധിക്കുന്ന തമ്പുരാന്‍ പറഞ്ഞിരുന്നെങ്കില്‍ ഇനിയുള്ള ജന്മത്തില്‍ ഞാന്‍ അങ്ങനെ ജീവിക്കും. ചരിത്ര പ്രാധാന്യം ഉള്ളതും ഇല്ലാത്തതുമായ, കാണാന്‍ സുന്ദരമായതും അല്ലാത്തതുമായ നഗരങ്ങള്‍ എല്ലാം കൊതി തീരും വരെ കണ്ട്‌ അങ്ങനെ..

Posted in mE | Leave a comment

ആശങ്കകള്‍,

1.

22 f k റിവ്യൂസ് കണ്ടു.. ബാംഗ്ലൂര്‍ നേഴ്സിങ് പഠിക്കാന്‍ പോണ പെണ്‍പിള്ളേര്‍ /esp. അച്ചായത്തിമാര്‍/ പെഴയാണെന്ന് ‘മോഡേണ്‍ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാര‘മെന്ന  വ്യാജേന പറയുകയാണോ സംവിധായകന്റെ ഉദ്ദേശ്യം എന്ന് വര്‍ണ്ണ്യത്തിലാശങ്ക. നാളുകള്‍ക്ക് മുന്‍പ് ‘വനിത‘ പോലുള്ള മനോരമ & സഹോദര സ്ഥാപനങ്ങള്‍ അമ്മാതിരി കുറെ കഥകള്‍ ഫീച്ചര്‍, അഭിമുഖം, അവലോകനം എന്ന മട്ടില്‍ അടിച്ചിറക്കിയത്, ബാംഗ്ലൂര്‍-നേഴ്സിങ് എന്നു കേട്ടാല്‍ നെറ്റി ചുളിപ്പിക്കാനാവും വിധം കേരളത്തിലെ സമൂഹത്തെ ഒരു പരിധി വരെ മാറ്റിയിരുന്നത് ഓര്‍ക്കുമ്പോ, ഈ ആശയം തീം ആവുന്ന ചിത്രം ഒരു ആഘോഷമായി നിറയുമോ എന്നാലോചിക്കുമ്പോള്‍ എന്തോ രസക്കേടുകള്‍, ഉള്ളില്‍.
എന്തുകൊണ്ട് ‘അവള്‍‘ ടെസ്സ എബ്രഹാമിനു പകരം ലക്ഷ്മി (+ some surname) ആയില്ല എന്ന ചോദ്യം, ഉറക്കം വരാത്തതിനാലാവും, തലയില്‍ മിന്നുന്നത്.

(22 f k എന്ന ചുരുക്കപ്പേരിനോടും ചുമ്മാ ഒരു അലര്‍ജി, 22 f**k ന്ന് കേള്‍ക്കുമ്പോലെ)

[ലേബല്‍ 1: നേരം വെളുത്തു വരുന്നു, ഉറക്കം വരുന്നുമില്ല :(]
[ലേബല്‍ 2: this is serious, and I am  worried]

Posted in Uncategorized | Leave a comment

A and B

എ: ഹലോ!
ബി: ഹലോ.
എ: ഹൌ ഡൂ യൂ ഡൂ?
ബി: എന്തോന്ന്?
എ: (നിര്‍ത്തി നിര്‍ത്തി) ഹൌ – ഡൂ – യൂ – ഡൂ?
ബി: ഹ! അതല്ലേ, എന്തിനെപ്പറ്റിയാണ് എന്ന് തെളിച്ച് പറയാന്‍!
എ: ! (മൌനം)
ബി: പറയാമ്പറ്റാത്ത എന്തോ ആണല്ലേ? പോട്ട്.
എ: @ | @
ബി: (ആത്മഗതം: ഇവന്‍ അമേരിക്കേല്‍ പോയിട്ടും ഇംഗ്ലീഷ് പടിച്ചില്ലേ!)

( യും ബി യും പണ്ടേ പണ്ടേ കൂട്ടുകാരാണേയ്)

 

Posted in ചുമ്മാ ;) | Leave a comment

വാരാന്ത്യ വാര്‍ത്തകള്‍

Rolling in the deep, Someone like you (from the album ’21’) എന്നീ പോപുലര്‍ ഗാനങ്ങളുമായി വന്ന  Adele എന്ന പാട്ടുകാരിക്ക് ആറ് Grammy award നാമനിര്‍ദ്ദേശം എന്ന് ഇന്നലെ വായിച്ചു:
I heard that you are settled down ന്ന് തുടങ്ങി,
Never mind I’ll find someone like you
I wish nothing but the best for you
Don’t forget me..  (Someone like you)

ന്നും ഒക്കെ ചറപറ cliche lyrics ( 😉 ) എഴുതിപ്പിടിപ്പിച്ചിരിക്കുന്നേനാണോ അവാര്‍ഡ് ന്ന് ചിന്തിച്ചു ചിന്തിച്ച്, ആ പാട്ടും കൂട്ടത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ട പാട്ടുകളും / ഇടക്ക് കൊലവെറിയും/ കേട്ടു കേട്ട് ഈ വാരാന്ത്യം തീരുന്നു.

(ഒരാള്‍ എത്രനാള്‍ പാട്ടു കേള്‍ക്കും, എത്ര നാള്‍ വായിക്കും-അല്ലേല്‍ എത്ര നാള്‍ സിനിമ കാണും- എന്നൊക്കെ ടി.വി. കൊച്ചുബാവ എന്ന എഴുത്തുകാരന്‍ പണ്ട് എഴുതീട്ടുണ്ടെന്ന് മറ്റോ മാതൃഭൂമീല്‍ ഈയിടെ ആരോ എഴുതിയത് കണ്ടതായി ഓര്‍മ്മയുണ്ടെങ്കിലും അതിവിടെ തല്‍ക്കാലം പ്രസക്തമല്ല. കാരണം, ഇതുപോലെ അനേകം വാരങ്ങളും വാരാന്ത്യങ്ങളും ചേര്‍ന്ന് മാസങ്ങളും വര്‍ഷങ്ങളും കടന്നു പോവുകതന്നെയാണല്ലോ)
* *
ഇടയ്ക്ക്, സ്ക്രീന്‍ സേവറുകള്‍ ആയി
മുല്ലപ്പെരിയാറിന്റെടുത്ത് വീടു വില്‍പ്പനക്കുണ്ടോ എന്ന് അന്വേഷിക്കുന്ന ചങ്ങാതിക്കൊപ്പം,
തനിച്ച് മരിക്കാന്‍ ധൈര്യം പോരാ. ആ വീട്ടിലേക്ക് കൂടെ കൂട്ടുമോ എന്ന ഒരു ഓഫ്-ലൈന്‍ ചോദ്യവും പോപ്-അപ് ചെയ്യുന്നു.
*
ജീവിതത്തെക്കാള്‍ വലുതല്ല മറ്റൊന്നും എന്ന് മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കണമെങ്കില്‍ നീ സ്വയം അത് മനസ്സിലാക്കണ്ടേ എന്ന് ഇടക്കിടെ തലക്കുള്ളില്‍ വണ്ടു മൂളല്‍.
*
2012-2013 ല്‍ ഉണ്ടാവാന്‍ പോണ recession ഇന്ത്യയേം ചൈനയേം പിടിച്ചു കുലുക്കും, മുറുക്കെപ്പിടിച്ചോളൂ ന്ന് U.N. മുന്നറിയിപ്പ് തരുന്നു എന്നു പറഞ്ഞപ്പോ, ആം 2012 -ല്‍ ലോകം ഇല്ലാതാവുമെന്നല്ലേ കേള്‍ക്കുന്നെ. നല്ല കാര്യം, ജീവിച്ച് മതിയായി എന്ന് വേറൊരു പോപ്-അപ്. ‘ആഹ്, ഇറ്റ് വില്‍ ബീ സോ നൈസ് മമ്മീ‘ എന്ന് വിഷ്വല്‍ ഇഫക്റ്റുകളുടെ ഫാനായ അവളുടെ മോന്‍.  റിസഷനും 2012 പടത്തിലെ പോലെ ഒരു വെള്ളപ്പാച്ചിലായ് വന്ന് നമ്മെ ഒഴുക്കിക്കൊണ്ടു പോകുമോ? പോകുന്നെങ്കില്‍ അപ്പോ നോക്കാം അല്ലേ.
* *

ഉച്ച തിരിഞ്ഞ് മൂന്നരയ്ക്കേ ബൈ പറയാന്‍ തയ്യാറായി കോട്ടിട്ട് നില്‍ക്കുന്ന, 4 ന് വണ്ടി കേറി പോകുന്ന സൂര്യന്‍.
ജനാലകള്‍ തുറന്നിരുന്നാലും അടഞ്ഞിരുന്നാലും വീടിനു പുറത്ത് മിക്കപ്പോഴും രാത്രി, അകത്ത് പകലും.

*

Posted in just like that | Leave a comment