cow-shit

Wondering why they always say ‘bull‘-shit. Don’t cows too shit? Or, having a shit life, do they keep quiet all the time?

:thinking smiley: :confused smiley: etc

Posted in :P | Leave a comment

സ്വപ്നം

ഒരു തവണ കൂടി 16 വയസ്സിലെത്താന്‍ ചാന്‍സ് കിട്ടിയിരുന്നെങ്കില്‍ ജീവിതത്തെ വേറൊരു തരത്തില്‍ കൊണ്ട് പോവാമായിരുന്നു. 11th ക്ലാസില്‍  കണക്കു പഠിച്ച് , തുടര്‍ന്ന്  നാലഞ്ചു കൊല്ലം കൊണ്ടു തീരുന്ന പഠിത്തം ആവണം. പിന്നീട് പല രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ ഓപ്ഷന്‍ ഉള്ള ജോലി. പിന്നെയുള്ള ഓരോ കൊല്ലവും ഓരോ രാജ്യം എന്ന കണക്കില്‍ 5-6 കൊല്ലങ്ങള്‍ കാണാന്‍ ആഗ്രഹമുള്ള സ്ഥലങ്ങളില്‍ എല്ലാം ഓരോ കൊല്ലം വീതം താമസിച്ചു ജോലി ചെയ്യുക.  മടുക്കുന്നത് വരെ അലഞ്ഞു തിരിയുക.  ആഹാ! എന്ത് മനോഹരമായ സ്വപ്നം.

ഒരു തവണ മരിച്ചു കഴിഞ്ഞിട്ട് നീ ഒന്നുടെ ജനിച്ചോ എന്ന് ജനനവും മരണവും വിധിക്കുന്ന തമ്പുരാന്‍ പറഞ്ഞിരുന്നെങ്കില്‍ ഇനിയുള്ള ജന്മത്തില്‍ ഞാന്‍ അങ്ങനെ ജീവിക്കും. ചരിത്ര പ്രാധാന്യം ഉള്ളതും ഇല്ലാത്തതുമായ, കാണാന്‍ സുന്ദരമായതും അല്ലാത്തതുമായ നഗരങ്ങള്‍ എല്ലാം കൊതി തീരും വരെ കണ്ട്‌ അങ്ങനെ..

Posted in mE | Leave a comment

ആശങ്കകള്‍,

1.

22 f k റിവ്യൂസ് കണ്ടു.. ബാംഗ്ലൂര്‍ നേഴ്സിങ് പഠിക്കാന്‍ പോണ പെണ്‍പിള്ളേര്‍ /esp. അച്ചായത്തിമാര്‍/ പെഴയാണെന്ന് ‘മോഡേണ്‍ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാര‘മെന്ന  വ്യാജേന പറയുകയാണോ സംവിധായകന്റെ ഉദ്ദേശ്യം എന്ന് വര്‍ണ്ണ്യത്തിലാശങ്ക. നാളുകള്‍ക്ക് മുന്‍പ് ‘വനിത‘ പോലുള്ള മനോരമ & സഹോദര സ്ഥാപനങ്ങള്‍ അമ്മാതിരി കുറെ കഥകള്‍ ഫീച്ചര്‍, അഭിമുഖം, അവലോകനം എന്ന മട്ടില്‍ അടിച്ചിറക്കിയത്, ബാംഗ്ലൂര്‍-നേഴ്സിങ് എന്നു കേട്ടാല്‍ നെറ്റി ചുളിപ്പിക്കാനാവും വിധം കേരളത്തിലെ സമൂഹത്തെ ഒരു പരിധി വരെ മാറ്റിയിരുന്നത് ഓര്‍ക്കുമ്പോ, ഈ ആശയം തീം ആവുന്ന ചിത്രം ഒരു ആഘോഷമായി നിറയുമോ എന്നാലോചിക്കുമ്പോള്‍ എന്തോ രസക്കേടുകള്‍, ഉള്ളില്‍.
എന്തുകൊണ്ട് ‘അവള്‍‘ ടെസ്സ എബ്രഹാമിനു പകരം ലക്ഷ്മി (+ some surname) ആയില്ല എന്ന ചോദ്യം, ഉറക്കം വരാത്തതിനാലാവും, തലയില്‍ മിന്നുന്നത്.

(22 f k എന്ന ചുരുക്കപ്പേരിനോടും ചുമ്മാ ഒരു അലര്‍ജി, 22 f**k ന്ന് കേള്‍ക്കുമ്പോലെ)

[ലേബല്‍ 1: നേരം വെളുത്തു വരുന്നു, ഉറക്കം വരുന്നുമില്ല :( ]
[ലേബല്‍ 2: this is serious, and I am  worried]

Posted in Uncategorized | Leave a comment

A and B

എ: ഹലോ!
ബി: ഹലോ.
എ: ഹൌ ഡൂ യൂ ഡൂ?
ബി: എന്തോന്ന്?
എ: (നിര്‍ത്തി നിര്‍ത്തി) ഹൌ – ഡൂ – യൂ – ഡൂ?
ബി: ഹ! അതല്ലേ, എന്തിനെപ്പറ്റിയാണ് എന്ന് തെളിച്ച് പറയാന്‍!
എ: ! (മൌനം)
ബി: പറയാമ്പറ്റാത്ത എന്തോ ആണല്ലേ? പോട്ട്.
എ: @ | @
ബി: (ആത്മഗതം: ഇവന്‍ അമേരിക്കേല്‍ പോയിട്ടും ഇംഗ്ലീഷ് പടിച്ചില്ലേ!)

( യും ബി യും പണ്ടേ പണ്ടേ കൂട്ടുകാരാണേയ്)

 

Posted in ചുമ്മാ ;) | Leave a comment

വാരാന്ത്യ വാര്‍ത്തകള്‍

Rolling in the deep, Someone like you (from the album ’21′) എന്നീ പോപുലര്‍ ഗാനങ്ങളുമായി വന്ന  Adele എന്ന പാട്ടുകാരിക്ക് ആറ് Grammy award നാമനിര്‍ദ്ദേശം എന്ന് ഇന്നലെ വായിച്ചു:
I heard that you are settled down ന്ന് തുടങ്ങി,
Never mind I’ll find someone like you
I wish nothing but the best for you
Don’t forget me..  (Someone like you)

ന്നും ഒക്കെ ചറപറ cliche lyrics ( ;) ) എഴുതിപ്പിടിപ്പിച്ചിരിക്കുന്നേനാണോ അവാര്‍ഡ് ന്ന് ചിന്തിച്ചു ചിന്തിച്ച്, ആ പാട്ടും കൂട്ടത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ട പാട്ടുകളും / ഇടക്ക് കൊലവെറിയും/ കേട്ടു കേട്ട് ഈ വാരാന്ത്യം തീരുന്നു.

(ഒരാള്‍ എത്രനാള്‍ പാട്ടു കേള്‍ക്കും, എത്ര നാള്‍ വായിക്കും-അല്ലേല്‍ എത്ര നാള്‍ സിനിമ കാണും- എന്നൊക്കെ ടി.വി. കൊച്ചുബാവ എന്ന എഴുത്തുകാരന്‍ പണ്ട് എഴുതീട്ടുണ്ടെന്ന് മറ്റോ മാതൃഭൂമീല്‍ ഈയിടെ ആരോ എഴുതിയത് കണ്ടതായി ഓര്‍മ്മയുണ്ടെങ്കിലും അതിവിടെ തല്‍ക്കാലം പ്രസക്തമല്ല. കാരണം, ഇതുപോലെ അനേകം വാരങ്ങളും വാരാന്ത്യങ്ങളും ചേര്‍ന്ന് മാസങ്ങളും വര്‍ഷങ്ങളും കടന്നു പോവുകതന്നെയാണല്ലോ)
* *
ഇടയ്ക്ക്, സ്ക്രീന്‍ സേവറുകള്‍ ആയി
മുല്ലപ്പെരിയാറിന്റെടുത്ത് വീടു വില്‍പ്പനക്കുണ്ടോ എന്ന് അന്വേഷിക്കുന്ന ചങ്ങാതിക്കൊപ്പം,
തനിച്ച് മരിക്കാന്‍ ധൈര്യം പോരാ. ആ വീട്ടിലേക്ക് കൂടെ കൂട്ടുമോ എന്ന ഒരു ഓഫ്-ലൈന്‍ ചോദ്യവും പോപ്-അപ് ചെയ്യുന്നു.
*
ജീവിതത്തെക്കാള്‍ വലുതല്ല മറ്റൊന്നും എന്ന് മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കണമെങ്കില്‍ നീ സ്വയം അത് മനസ്സിലാക്കണ്ടേ എന്ന് ഇടക്കിടെ തലക്കുള്ളില്‍ വണ്ടു മൂളല്‍.
*
2012-2013 ല്‍ ഉണ്ടാവാന്‍ പോണ recession ഇന്ത്യയേം ചൈനയേം പിടിച്ചു കുലുക്കും, മുറുക്കെപ്പിടിച്ചോളൂ ന്ന് U.N. മുന്നറിയിപ്പ് തരുന്നു എന്നു പറഞ്ഞപ്പോ, ആം 2012 -ല്‍ ലോകം ഇല്ലാതാവുമെന്നല്ലേ കേള്‍ക്കുന്നെ. നല്ല കാര്യം, ജീവിച്ച് മതിയായി എന്ന് വേറൊരു പോപ്-അപ്. ‘ആഹ്, ഇറ്റ് വില്‍ ബീ സോ നൈസ് മമ്മീ‘ എന്ന് വിഷ്വല്‍ ഇഫക്റ്റുകളുടെ ഫാനായ അവളുടെ മോന്‍.  റിസഷനും 2012 പടത്തിലെ പോലെ ഒരു വെള്ളപ്പാച്ചിലായ് വന്ന് നമ്മെ ഒഴുക്കിക്കൊണ്ടു പോകുമോ? പോകുന്നെങ്കില്‍ അപ്പോ നോക്കാം അല്ലേ.
* *

ഉച്ച തിരിഞ്ഞ് മൂന്നരയ്ക്കേ ബൈ പറയാന്‍ തയ്യാറായി കോട്ടിട്ട് നില്‍ക്കുന്ന, 4 ന് വണ്ടി കേറി പോകുന്ന സൂര്യന്‍.
ജനാലകള്‍ തുറന്നിരുന്നാലും അടഞ്ഞിരുന്നാലും വീടിനു പുറത്ത് മിക്കപ്പോഴും രാത്രി, അകത്ത് പകലും.

*

Posted in just like that | Leave a comment

some of …

നിന്നോടു സംസാരിക്കുമ്പോള്‍ നീ പറയുന്നതില്‍ കാര്യമുണ്ടല്ലോ എന്ന് തോന്നും, (ചില്ലറ ചോദ്യങ്ങള്‍ ഉണ്ടാവാമെങ്കിലും) എല്ലാം മൂളി കേള്‍ക്കും. പക്ഷെ അവളുടെ അടുത്ത് നിന്നു ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ അഭിപ്രായം കേള്‍ക്കുമ്പോ ആ വശത്തു നിന്നും ചിന്തിച്ചു തുടങ്ങും; യോജിക്കാവുന്ന പോയിന്റുകളില്‍ ഒക്കെ യോജിക്കും..  നിങ്ങള്‍ രണ്ടും പോകുന്നത് ഏകദേശം വിരുദ്ധ ധ്രുവങ്ങളിലേക്കാണെന്നിരിക്കെ, രണ്ടിനോടും 100 ശതമാനം വിയോജിക്കാനാവാതെ, കാലുകള്‍ രണ്ടും രണ്ടു വള്ളങ്ങളില്‍ ആയതു കണ്ടില്ലേ. പിന്നെ എങ്ങനെ വെള്ളത്തില്‍ നിന്നും കരക്ക്‌ കേറാന്‍ നേരം കിട്ടുമെന്നാണ്! – - പാതിയില്‍ ഏറെ നേരവും കാണാന്‍ സാധിക്കുന്ന (എന്റെ) വേര്‍ഷന്‍- -

എങ്കിലുമിപ്പോള്‍, നീന്തല്‍ ഒട്ടും അറിയാത്ത ഈയെന്നെ കാത്തോളണെ എന്ന് പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ച് തനിയെയീ വള്ളം തുഴഞ്ഞു പോകാതെ വയ്യ.

ദൂരെ, എന്റെ ലക്ഷ്യത്തിലേക്ക്, ദീപ്തമായ ആ പുലരിയിലേക്ക് എപ്പോള്‍ എത്തിച്ചേരും?

 

Posted in mE | Leave a comment

:(

ആദരാഞ്ജലികള്‍  :(

http://www.indianexpress.com/news/ghazal-king-jagjit-singh-passes-away/857979/

Posted in Uncategorized | Leave a comment